റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടിലില്‍ മരിച്ച സൈനികരില്‍ മലയാളിയും. കൊല്ലം അഞ്ചല്‍ വയല സ്വദേശി സുധീഷ് കുമാറാണ്(24) ആണ് മരിച്ച മലയാളി. ഇദ്ദേഹത്തിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

Ads By Google

തിങ്കളാഴ്ച്ച് പ്രദേശത്ത് മാവോയിസറ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe Us:

ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം.  ലത്തേഹര്‍ മേഖലയിലെ വനത്തില്‍ സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടലിലാണ് പത്തു പേരും മരിച്ചത്.

സിആര്‍പിഎഫിന്റെ 134, 112 ബറ്റാലിയന്‍ അംഗങ്ങളാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

അതേസമയം, കൊല്ലപ്പെട്ട ഒരു സൈനികന്റെ ദേഹത്ത് നിന്നും ബോംബ് കണ്ടെത്തിയതായും അറിയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യവേയാണ് ശരീരത്തിനുള്ളില്‍ നിന്ന് ബോംബ് കണ്ടെത്തിയത്.