എഡിറ്റര്‍
എഡിറ്റര്‍
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ രാജിവെച്ചു
എഡിറ്റര്‍
Tuesday 8th January 2013 1:46pm

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ രാജിവെച്ചു. മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണം. രാജിക്കുമുമ്പ് നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

Ads By Google

ബി.ജെ.പി നേതൃത്വം നല്‍കുന്ന അര്‍ജുന്‍ മുണ്ട മന്ത്രിസഭയ്ക്കുള്ള പിന്തുണ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പിന്‍വലിച്ച സാഹചര്യത്തില്‍ലാണ് മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.

മന്ത്രിസഭാ യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത ശേഷമാണ് മുണ്ടെ ഗവര്‍ണര്‍ക്ക് മന്ത്രിസഭ പിരിച്ചു വിടാനുള്ള ശുപാര്‍ശ നല്‍കിയത്.

സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ഇന്ന് ഗവര്‍ണര്‍ സയിദ് അഹമ്മദിനു ജെഎംഎം നേതാവ് ഷിബു സോറന്‍ കൈമാറി.

മുഖ്യമന്ത്രിസ്ഥാനം തുല്യകാലം പങ്കിടണമെന്ന ജെഎംഎം ആവശ്യത്തിനു ബി.ജെ.പി വഴങ്ങാത്തതാണ് പ്രതിസന്ധി ഉണ്ടാകാന്‍ കാരണമായത്. 82 അംഗ നിയമസഭയില്‍ ബി.ജെ.പിക്കും ജെഎംഎമ്മിനും 18 വീതം അംഗങ്ങളാണുള്ളത്. ഇതിനു പുറമേ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനിലെ ആറ് അംഗങ്ങളും രണ്ട് ജെഡി (യു) അംഗങ്ങളും രണ്ടു സ്വതന്ത്രരുമാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്.
മന്ത്രിസഭാ യോഗത്തില്‍ ബിജെപിയില്‍ നിന്നും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നുമുള്ള മന്ത്രിമാര്‍ പങ്കെടുത്തു. ജെഎംഎമ്മില്‍ നിന്നുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അതേ സമയം ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കണ്ട് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നത് ഔദ്യോഗികമായി അറിയിക്കും.
ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജെഎംഎം നേതാവ് ഷിബു സോറന്‍ മുണ്ടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ബിജെപിയുമായി സഖ്യം തുടരുന്നതിന് ജെഎംഎമില്‍ നിന്നുള്ള പ്രതിനിധിക്ക് അധികാരം കൈമാറണമെന്നുള്ള ആവശ്യം നിരാകരിച്ചതാണ് പിന്തുണ പിന്‍വലിക്കാന്‍ കാരണം. 28 മാസത്തെ ഭരണത്തിന് ശേഷം അധികാര കൈമാറ്റത്തിന് വ്യവസ്ഥയുണ്ടായിരുന്നു.

എന്നല്‍ ഇത് പാലിക്കാന്‍ ബിജെപി തയ്യാറാകത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് ജെഎംഎംവ്യക്തമാക്കി. 81 അംഗ മന്ത്രിസഭയില്‍ 18 എംഎല്‍എമാര്‍ മാത്രമാണ് ബിജെപിക്കുള്ളത്.

കോണ്‍ഗ്രസുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കുമെന്ന ഭീഷണിയില്‍ ജെഎംഎം നേതൃത്വം കുറച്ചു കാലമായി അര്‍ജുന്‍ മുണ്ടയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ജെഎംഎം നേതൃത്വവുമായി ചര്‍ച്ച നടത്തി മന്ത്രിസഭയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ തന്നെ ഏല്‍പിച്ചിരിക്കെയാണ് ജെഎംഎം പിന്തുണ പിന്‍വലിച്ചത്.

 

Advertisement