തിരുവനന്തപുരം: സിക്കിം ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് നടന്‍ ജഗതി ശ്രീകുമാര്‍ .

സാമൂഹിക പ്രതിബദ്ധതയുള്ളതുകൊണ്ടാണ് താന്‍ പരസ്യചിത്രങ്ങളില്‍ നിന്നും പിന്‍മാറുന്നതെന്നും നേരത്തെ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാര്‍ ലോട്ടറി ചൂതാട്ടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ശ്രദ്ധയില്‍പ്പെട്ടു. ഒരു പരസ്യകമ്പനിയുമായി തനിക്ക് ആജീവനാന്ത ധാരണയോ കരാറോ ഇല്ലെന്നും ജഗതി ശ്രീകുമാര്‍ വ്യക്തമാക്കി.