റാമല്ല: വെസ്റ്റ്ബാങ്കിലെ ജൂത ത്രീവ്രവാദികള്‍ മുസ്‌ലിം പള്ളിക്ക് തീയിട്ടു. അക്രമികള്‍ ഖുര്‍ആന്റെ നിരവധി പ്രതികള്‍ കത്തിച്ചിട്ടുണ്ട്. പള്ളിയുടെ ചുവരില്‍ ഹീബ്രു ഭാഷയില്‍ അറബ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

അക്രമി സംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സ്േ്രപ പെയിന്റിങ് ഉപയോഗിച്ചാണ് അറബ് വിരുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയത്.

Subscribe Us:

വെസ്റ്റ്ബാങ്കിലെ ജുത കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെച്ചില്ലെങ്കില്‍ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുമെന്ന ഫലസ്തീനിന്റെ പ്രഖ്യാപനത്തിന് ആഗോള സ്വീകാര്യത ലഭിച്ചതാകാം അക്രമികളെ ചൊടിപ്പിച്ചതെന്ന് കരുതുന്നു.

അതേ സമയം രാഷ്ട്രീയ പ്രശ്‌നങ്ങളല്ല പള്ളി ആക്രമണത്തിന് പിന്നിലെന്നും മത അസഹിഷ്ണുതയാണ് കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. ഇസ്രായേല്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫലസ്തീന്‍ പോലീസിന്റെ സഹായം തേടുമെന്നും ഇസ്രായേല്‍ സൈനിക വക്താവ് അവിറ്റല്‍ ലിബോവിച്ച് പറഞ്ഞു.