Categories

Headlines

ജ്യൂവല്‍ ഓഫ് മസ്‌ക്കറ്റ് കൊച്ചിയിലെത്തി

കൊച്ചി: ഒന്‍പതാം നൂറ്റാണ്ടിലെ സങ്കേതിക മികവുമായി യാത്ര തുടങ്ങിയ ജ്യൂവല്‍ ഓഫ് മസ്‌ക്കറ്റ് ഇന്ന് കൊച്ചി തുറമുഖത്തിലെത്തി. ജ്യൂവല്‍ ഓഫ്് മസ്‌ക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പായ്ക്കപ്പല്‍ ഒമാനില്‍ നിന്നും സിങ്കപ്പൂരിലേക്കാണ് യാത്ര ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുരാതന വ്യാപാര ബന്ധത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ഈ പായ്ക്കപ്പല്‍ യാത്ര. മസ്‌ക്കറ്റിലെ സുല്‍ത്താന്‍ ഖബൂസ് തുറമുഖത്തില്‍ നിന്നാണ് ജ്യൂവല്‍ ഓഫ് മസ്‌ക്കറ്റ യാത്ര ആരംഭിച്ചത്.

ഒന്‍പതാം നൂറ്റാണ്ടില്‍ വ്യാപാര ബന്ധം നടന്നിരുന്ന സില്‍ക്ക് റൂട്ടിലൂടെ തന്നെയാണ് ജ്യൂവല്‍ ഓഫ് മസ്‌ക്കറ്റിന്റെയും സഞ്ചാരം.

2008 ലാണ് കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഘാനയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള മരത്തടികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. കപ്പല്‍ നിര്‍മാണ ചുമതലക്കാരനായ ലൂക്കാ ബെല്‍ ഫിയോറെറ്റി പായ്മരത്തിനു യോജിച്ച പുന്നമരം കഴിഞ്ഞവര്‍ഷമാണ് ആലപ്പുഴയില്‍ നിന്നും കണ്ടെടുത്തത്. പുന്നത്തടിയിലൂടെ കേരളവും ഈ നിര്‍മാണത്തില്‍ ഭാഗമായി.

പശ ഉപയോഗിക്കാതെ പൂര്‍ണമായും കയറുകൊണ്ട് ചേര്‍ത്തുകെട്ടി പരമ്പരാഗത രീതിയില്‍ തന്നെയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2009 ഒക്‌ടോബറില്‍ നിര്‍മാണം പൂര്‍ത്തിയായി. പരിചയ സമ്പന്നരായ 18 നാവികരുമായാണ് ജ്യൂവല്‍ ഓഫ് മസ്‌ക്കറ്റ് യാത്ര തിരിക്കുക.

കാലാവസ്ഥയോടും മറ്റു പ്രതികൂല സാഹചര്യങ്ങളോടും കനത്ത വെല്ലുവിളി യാത്രയില്‍ നേരിടേണ്ടി വരുമെന്ന് സിംഗപ്പൂര്‍ യാത്രയിലെ ക്യാപ്റ്റനായ സാലി അല്‍ ജബ്രി പറഞ്ഞു.

മസ്‌ക്കറ്റില്‍ നിന്നു യാത്ര ആരംഭിച്ച കപ്പല്‍ ആദ്യം വിശ്രമിക്കുന്നത് കൊച്ചി തുറമുഖത്താണ്. ശ്രീലങ്കയിലെ ഗാലി, പെനാങ്, മലേഷ്യയിലെ മലാക്ക എന്നീ തുറമുഖങ്ങളിലും ജ്യൂവല്‍ ഓഫ് മസ്‌ക്കറ്റ് വിശ്രമിക്കും. വരുന്ന ജൂലൈയില്‍ സിങ്കപ്പൂരിലെത്താമെന്നാണ് കപ്പല്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ന് പ്രദേശിക സമയം വൈകിട്ട് നാലിനു സിങ്കപ്പൂര്‍ വിദേശകാര്യ മന്ത്രി സൈനുല്‍ അബിന്‍ദിന്‍ റഷീദ് ജ്യൂവല്‍ ഓഫ് മസ്‌ക്കറ്റിന്റെ ചരിത്രയാത്ര ഫഌഗ് ഓഫ് ചെയ്യും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട