ദുബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ദിവസേന സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 30 മുതലാണ് പ്രതിദിനസര്‍വിസ്. നിലവിലുള്ള കൊച്ചി-ഷാര്‍ജ സര്‍വീസിനു പുറമെയാണിത്.

യു.എ.യില്‍ നിന്നും ഇന്ത്യയിലേക്കുള്ള കമ്പനിയുടെ പത്താമത്തെ പ്രതിദിന സര്‍വ്വീസ് ആയിരിക്കുമിത്. ഗള്‍ഫ് രാജ്യത്തുനിന്നുമുള്ള ഇരുപത്തിരണ്ടാമത്തേതും. 16 പ്രീമിയര്‍ സീറ്റും 138 എക്കണോമി സീറ്റുമുള്‍്‌പ്പെടുന്ന ബോയിങ് 737-800 വിമാനമാണ് സര്‍സീസ് നടത്തുക.

Subscribe Us:

അബുദബി, ബഹ്‌റൈന്‍, ദുബൈ, ദോഹ, കുവൈത്ത്, മസ്‌കത്ത്, ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ നഗരങ്ങളിലേക്ക് 24 ഓളം രാജ്യാന്തരസര്‍വിസുകള്‍ ജെറ്റ് എയര്‍വെയ്‌സ് നടത്തുന്നുണ്ട്.

ഉച്ചയ്ക്ക് 1.40നു ഷാര്‍ജയില്‍ നിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് ഏഴിനു തിരുവനന്തപുരത്തെത്തും. രാവിലെ 10.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.40 ഓടെ ഷാര്‍ജയിലെത്തുന്ന രീതിയിലാണ് സര്‍വിസ് ക്രമീകരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.