മുംബൈ: ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്് സഹാറാ ഇന്ത്യക്ക് നല്‍കാനുള്ള 478 കോടിരൂപാ ഉടനേ നല്‍കണമെന്ന് ജെറ്റ് എയര്‍വേയ്‌സിന് നിര്‍ദ്ദേശം. ബോംബെ ഹൈക്കോടതിയാണ് ജെറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

രണ്ടാഴ്ച്ചയ്ക്കകം തുക കൊടുത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 20,00 കോടി കുടിശ്ശികയായുണ്ടെന്ന് കാണിച്ച് സഹാറ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് ധനജ്ഞയ ചന്ദ്രചൂഡ് തള്ളി.

2007 ഏപ്രിലില്‍ ആയിരുന്നു ജെറ്റ് സഹായ എയര്‍ലൈന്‍സിനെ വാങ്ങിയത്. 1450 കോടി രൂപയുടേതായിരുന്നു കരാര്‍. തുടര്‍ന്ന് 900 കോടി ആദ്യഘട്ടമായി അടയ്ക്കുകയും ബാക്കിതുക നാലുഘട്ടങ്ങളായി അടയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വേയ്‌സ് തങ്ങള്‍ക്ക് 2000 കോടിനല്‍കാനുണ്ടെന്ന് കാണിച്ച് സഹാറ 2009ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Malayalam news

Kerala news in English