കൊച്ചി: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഇതിനെത്തുടര്‍ന്ന് വൈകീട്ട് മൂന്നുമണി വരെ റണ്‍വേ അടച്ചിട്ടിട്ടുണ്ട്.

45 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ തന്നെയാണ് കിടക്കുന്നത്. അതുകൊണ്ട് ഇവിടെയിറങ്ങേണ്ട വിമാനങ്ങള്‍ ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കും വഴിതിരിച്ചുവിട്ടിട്ടുണ്ട്.

ടയറിന് തീപിടിച്ചതുകണ്ട യാത്രക്കാരാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് തീയണയ്ക്കുകയായിരുന്നു. അതിനിടെ യാത്രക്കാരെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയിലെത്തിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.