Categories

യേശു മുസ്ലിംകളുടെ പ്രവാചകനോ?

യേശു ഇസ്ലാമിന്റെ പ്രവാചകനാണെന്ന് വ്യക്തമാക്കി സ്ഥാപിച്ച ബില്‍ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നു. പ്രകോപനപരമായ ഈ ബില്‍ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് ആസ്‌ട്രേലിയയിലെ ഒരു മുസ്ലിം ഗ്രൂപ്പാണെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ബില്‍ബോര്‍ഡ് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.

എന്നാല്‍ ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ ബില്‍ബോര്‍ഡെന്ന് മൈപീസ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമികപ്രചരണത്തിന്റെ ഭാഗമായുള്ളതാണ് ഇതെന്നും ഗ്രൂപ്പ് പറയുന്നു. ജീസസ്: ഇസ്ലാമിന്റെ പ്രവാചകന്‍, മുഹമ്മദ്: മാനവസമൂഹത്തിന്റെ ദയവ് എന്നീ തലക്കെട്ടുകളോടെയുള്ള ബില്‍ബോര്‍ഡുകളാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

ബില്‍ബോര്‍ഡില്‍ കാണുന്ന ഫോണ്‍നമ്പറിലും ഓണ്‍ലൈനിലും ബന്ധപ്പെട്ടാല്‍ ഖുറാന്റെ കോപ്പികള്‍ ലഭിക്കുമെന്നും പരസ്യത്തിലുണ്ട്. ആദ്യഘട്ടമെന്ന നിലയ്ക്കാണ് ബില്‍ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അടുത്തഘട്ടത്തില്‍ സിറ്റിബസ്സുകള്‍ക്കു മുകളിലും ഇത് സ്ഥാപിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരം വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ബോര്‍ഡ് പലരും നശിപ്പിച്ചുകളയുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ആസ്‌ട്രേലിയക്കാര്‍ക്ക് മതത്തെക്കുറിച്ച് കൂടുതല്‍ അവബോധം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും മൈപീസ് പറയുന്നു. പല കാര്യങ്ങളിലും മുസ്ലിംകള്‍ ക്രിസ്തുവിന്റെ പാതയിലാണെന്നും എന്നാല്‍ കുരിശിലേറ്റിയതുള്‍പ്പടെയുള്ള കാര്യങ്ങളെ ഖുറാന്‍ എതിര്‍ക്കുന്നുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. അതിനിടെ ആസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബില്‍ബോര്‍ഡ് പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് സിഡ്‌നിയിലെ ഓക്‌സിലറി ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസ് പറഞ്ഞു.

3 Responses to “യേശു മുസ്ലിംകളുടെ പ്രവാചകനോ?”

  1. saalim

    ഇതിലെന്താ ഇത്ര സംശയം . യേശു മുസ്ലിംകളുടെ മഹാനായ പ്രവാചകനാണ് . അദ്ദേഹം ക്രൂഷിക്കപ്പെട്ടിട്ടില്ല

  2. francis

    ഒരു ദൈവമേ ഉള്ളു എന്ന് വീമ്ബടിച്ചിട്ടു ഇപ്പൊ മറ്റു ദൈവങ്ങളെയും അടിച്ചു മാറ്റാന്‍ തുടങ്ങിയോ?

  3. valapuram

    യേശു അഥവാ ഈസ നബി ദൈവം നിയോഗിച്ച വിവിധ പ്രവാചകരില്‍ ഒരാള്‍ മാത്രം .ഇതു പുതിയ കാര്യമെന്ന മട്ടില്‍ പറയുന്നത് എന്തിനാണ് ?വിശുദ്ധ ഖുറാന്‍ ഒരു അദ്ധ്യായം മുഴുവന്‍ ഇക്കാര്യം പ്രേതിപാതിക്കുന്നു .അതെ സമയം യേശുവിനെ ദൈവമായി കാണുവാന്‍ സാധ്യമല്ല ,മുഹമ്മദ്‌ നബിയെ പോലെ സാധാ മനുഷ്യന്‍ .ദൈവീക സന്ദേശം മനുഷ്യര്‍ക്ക്‌ പകര്‍ന്നു നല്‍കിയ പ്രവാചകന്‍ .യേശു മാത്രമല്ല മോശയും (മൂസ )ജേകബ് (യാക്കൂബ് )ജോസഫ് (യുസഫ് )എബ്രഹാം (ഇബ്രാഹിം )നോഹ (നുഹ് )തുടങ്ങിയവരല്ലാം ഇസ്ലാം മതത്തിലെ പ്രവാചകന്‍ മാര്‍ ആണ് .ആദം മുതല്‍ മുഹമ്മദ്‌ വരെയുള്ള പ്രവക ശ്രിങ്ങള്‍ മുഹമ്മദ്‌ ല്‍ അവസാനിക്കുന്നു .എല്ലാവരും പഠിപ്പിച്ചത് ഒരേ കാര്യം .ദൈവം ഏകനാണ് .അവനെ മാത്രം ആരാധിക്കുക .എന്നാല്‍ ചിലര്‍ പ്രവാചകരില്‍ ദൈവീകത ആരോപിച്ചു മാറി നടന്നു .ചിലര്‍ ദൈവത്തിന്റെ മകന്‍ എന്ന് ഘോഷിക്കുന്നു .
    യേശു മുസ്ലിങ്ങളുടെ പ്രിയപ്പെട്ട പ്രവാചകന്‍ തന്നെ .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.