വെല്ലിംഗ്ടണ്‍: ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ഹോട്ടലില്‍ താമസിക്കുന്നവരോട് അപമര്യാദയായി പെരുമാറിയതിന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ജെസി റെയ്ഡര്‍ക്ക് പിഴ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി ടീമില്‍ കളിക്കാമെന്ന് കരുതേണ്ടെന്നും താരത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതാദ്യമല്ല താരം പ്രശ്‌നമുണ്ടാക്കുന്നത്. അച്ചടക്കമില്ലാതെ പെരുമാറിയതിന് ഇതിനുമുമ്പും റെയ്ഡര്‍ക്ക് പിഴ അടക്കേണ്ടി വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ഡ്രസിംഗ് റൂമില്‍ സഹകളിക്കാരോട് മോശമായി പെരുമാറിയതിന് താരത്തിന് താക്കീത് ലഭിച്ചിരുന്നു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും റെയ്ഡര്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിനെ അറിയിച്ചിട്ടുണ്ട്.