എഡിറ്റര്‍
എഡിറ്റര്‍
ജസീറ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
എഡിറ്റര്‍
Monday 4th November 2013 12:22pm

jaseera-2

ന്യൂദല്‍ഹി: അനധികൃത തീരദേശ മണല്‍ ഖനനത്തിനെതിരെ ദല്‍ഹിയില്‍ സമരം ചെയ്യുന്ന ജസീറ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

തനിക്കെതിരെ മന്ത്രി അടൂര്‍ പ്രകാശ് നടത്തിയ ആരോപണത്തെ കുറിച്ചാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സമരവുമായി ദല്‍ഹിയിലെത്തിയപ്പോള്‍ എനിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റവന്യൂ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്നും ആരോപണം ഒന്നുകില്‍ തെളിയിക്കുകയോ അല്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നോ ആവശ്യപ്പെട്ടിരുന്നെന്ന് കത്തില്‍ പറയുന്നു.

എന്നാല്‍ പ്രസ്താവന നടത്തി 2 ആഴ്ചയിലേറെ പിന്നിട്ടും മന്ത്രിയുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ലഭിച്ചില്ലെന്ന് ജസീറ പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് നീതി ലഭ്യമാക്കണമെന്ന് ജസീറ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ സമരം ന്യായമാണെന്ന് അറിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പല തരത്തിലുള്ള ഉപദ്രവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ജസീറ പറയുന്നു.

കണ്ണൂര്‍ കളക്ടറുടേയും മന്ത്രിയുടേയും ആരോപണം തനിക്ക് രാജ്യത്തോടുള്ള കൂറ് തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ജസീറ കത്തില്‍ പറഞ്ഞിട്ടുണ്ട്.

Advertisement