jennifer-lopezജെന്നിഫര്‍ ലോപ്പറിന്റേതുപോലെ 42ാം വയസിലും തിളങ്ങുന്ന ശരീരം ഏതൊരാളുടേയും സ്വപ്‌നമാവും. എങ്കില്‍ ഇനിയത് സ്വന്തമാക്കാനുള്ള ശ്രമവും ആരംഭിച്ചോളൂ. ആരും കൊതിക്കുന്ന തന്റെ ചര്‍മ്മ സൗന്ദര്യ രഹസ്യം ജെന്നിഫര്‍ ലോപ്‌സ് വെളിപ്പെടുത്തിക്കഴിഞ്ഞു. ഉറക്കവും, വെള്ളവും.

‘ഞാന്‍ ആറേഴ് മണിക്കൂര്‍ ദിവസവും ഉറങ്ങും. അതോടൊപ്പം ധാരാളം വെള്ളവും കഴിക്കും. ഇതാണ് എന്റെ സൗന്ദര്യ രഹസ്യം’.

കോസ്‌മെറ്റിക്‌സുകള്‍ക്കും സൗന്ദര്യ വര്‍ധക ട്രീറ്റ്‌മെന്റുകള്‍ക്കും താന്‍ എതിരാണ്. ഇത് ചര്‍മ്മത്തിന് വളരെയേറെ ദോഷം ചെയ്യും. ഈ റിസ്‌കൊന്നുമില്ലാതെ തന്നെ സൗന്ദര്യം സംരക്ഷിക്കാം. ലോപ്‌സ് പറയുന്നു.

തന്റെ മധുരമായ ശബ്ദവും കാത്തുസൂക്ഷിക്കുന്നത് ഈ ശീലമാണെന്നും അവര്‍ പറഞ്ഞു. ‘ഞാനൊന്നിനോടും അമിത ആവേശം കാണിക്കാറില്ല. ഏതെങ്കിലും പ്രധാന പരിപാടികളില്‍ പങ്കെടുക്കാനുണ്ടെങ്കില്‍ രാവിലെ തന്നെ നന്നായി ഒന്നു കുളിക്കും. അതുമതി ആ ദിവസം മുഴുവന്‍ ഞാന്‍ ഉന്മേഷവതിയായിരിക്കാന്‍.’ ജെന്നിഫര്‍ പറഞ്ഞു.