എഡിറ്റര്‍
എഡിറ്റര്‍
ഹോളിവുഡിലെ ഏറ്റവും സമ്പന്ന ജെന്നിഫര്‍ ലോറന്‍സ്
എഡിറ്റര്‍
Thursday 2nd January 2014 3:09pm

Jennifer-Lawrence

2013 ഹോളിവുഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം വാങ്ങിയത് ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. നടി  ##ജെന്നിഫര്‍ ലോറന്‍സ്. ആഞ്ചലീന ജോളിയുടെ സ്ഥാനം വരെ ജെന്നിഫറിന് ശേഷം മാത്രം.

2013 ല്‍ ഹംഗര്‍ ഗെയിംസ്, കാച്ചിങ് ഫയര്‍, ദി അമേരിക്കന്‍ ഹസില്‍, എന്നീ ചിത്രങ്ങളിലെ ജെന്നിഫറിന്റെ  പ്രകടനം ശ്രദ്ധേയമായിരുന്നു. കൂടാതെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ കഴിഞ്ഞ വര്‍ഷം നേടിയതും ജെന്നിഫര്‍ തന്നെ.

2013 ലെ ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ഗ്രാവിറ്റിയിലെ നായിക സാന്ദ്ര ബുള്ളോക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ബ്രാഡ്‌ലി കൂപ്പറാണ് മൂന്നാം സ്ഥാനത്തുള്ളത്.

2013 ലെ ഏറ്റവും സ്വാധീനിക്കപ്പെടുന്ന വ്യക്തിത്വവും ജെന്നിഫറിന്റേത് തന്നെയാണ്.

Advertisement