എഡിറ്റര്‍
എഡിറ്റര്‍
പ്രായം കുറക്കാനുള്ള ചിലവ്
എഡിറ്റര്‍
Saturday 4th January 2014 3:19pm

Jennifer-Aniston

സംഗതി എത്ര വലിയ നടിയായാലും പ്രായം തോന്നിക്കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന വേഷം അഭിനയിച്ച് തൃപ്തിപ്പെടേണ്ടി വരും. അത് മലയാളമായാലും ശരി അങ്ങ് ഹോളിവുഡിലായാലും ശരി.

പറഞ്ഞുവരുന്നത് ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണിനെ കുറിച്ചാണ്. പ്രായം കൂടുന്നത് മറച്ച് വെക്കുന്നതിനായി മാസം തോറും ജെന്നിഫര്‍ ചിലവഴിക്കുന്ന തുക കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 19,500 ഡോളറാണ് ഒരു മാസം ഇതിനായി മാത്രം ജെന്നിഫര്‍ കളയുന്നത്.

ലേസര്‍ ചികിത്സയും സൗന്ദര്യവര്‍ധക വസ്തുക്കളുമൊക്കെ ഇതിനായി ജെന്നിഫര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്രയും തുക ശരീരത്തിനായി ചിലവഴിച്ചിട്ട് എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് പാപ്പരാസികള്‍.

44 വയസ്സുകാരിയായ ജെന്നിഫറിനെ കണ്ടാല്‍ ഇരുപത്തിനാലേ തോന്നൂ എന്നാണ് ജെന്നിഫറിന്റെ ഇഷ്ടക്കാര്‍ പറയുന്നത്. പക്ഷേ, ഇതൊക്കെ കേട്ടിട്ടും ജെന്നിഫറിന് യാതൊരു കുലുക്കവുമില്ല. കക്ഷി അടുത്ത മാസം നടത്താനുള്ള പരീക്ഷണങ്ങളെ കുറിച്ചുള്ള ആലോചനയിലാണ്.

Advertisement