ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ 4.1 വേര്‍ഷന്‍ ഗൂഗിള്‍ പുറത്തിറക്കി. ഗൂഗിളിന്റെ ചെക്ക് ഔട്ട് പേജിലാണ് ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ഗൂഗിളിന്റെ ഐ.ഒ ഡെവലപേഴ്‌സ് ഇവന്റിന് മുമ്പ് പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

മുന്‍പ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ആന്‍ഡ്രോയിഡ് 5.0 ല്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാവും 4.1 പുറത്തിറങ്ങുക. നിലവിലുള്ള ഫീച്ചേഴ്‌സിനെ അപ്‌ഡേറ്റ് ചെയ്തതാവും ആന്‍ഡ്രോയിഡ് 4.1.

സാംസങ് ഗാലക്‌സി നെക്‌സസിലാവും ആദ്യമായി ആന്‍ഡ്രോയിഡ് 4.1 എത്തുക.