കൊച്ചി: മുന്‍ ഓസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജെഫ് ലോസണ്‍ കൊച്ചി ടീമിന്റെ കോച്ചാകും. കോച്ച് പദവി സംബന്ധിച്ച് ലോസണുമായി ധാരണയായി എന്നാണ്‌ കൊച്ചി ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കൊച്ചി ടീമുടമസ്ഥരില്‍ ഒരാളായ വിവേക് വേണുഗോപാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്‍ ഓസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവോയുടെ നിര്‍ദേശ പ്രകാരമാണ് ലോസണെ കോച്ചാക്കാന്‍ തീരുമാനിച്ചത്.

Subscribe Us:

മുന്‍ ഒസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളറായ ജെഫ് ലോസണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 180വിക്കറ്റ് നേടിയിട്ടുണ്ട്. ഇടക്കാലത്ത് അദ്ദേഹം പാക്കിസ്ഥാന്‍ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം പരിശീലിപ്പിച്ച ടീമാണ് ആദ്യ 20-20 ലോകകപ്പില്‍ ഫൈനലിലെത്തിയത്. എന്നാല്‍ പിന്നീടു നടന്ന ടെസ്റ്റുകളിലും ഏകദിനത്തിലും പാക്കിസ്ഥാന്‍ ടീമുകള്‍ പരാജയം ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.