തിരുവനന്തപുരം: താന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റേതെന്ന പേരില്‍ നടക്കുന്ന കാസ്റ്റിംഗ് കോളുകളുടെ വാര്‍ത്തകള്‍ വ്യാജമെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടക്കുന്നനത് വ്യാജ പ്രചരണങ്ങളാണെന്നും ആരും കബളിക്കപ്പെടരുതെന്നും ജിത്തു ജോസഫ് പറഞ്ഞത്.


Also read ‘സൂചികൊണ്ടെടുക്കാവുന്നതിനെ തൂമ്പ കൊണ്ട് എടുക്കുന്നത് കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരും’ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.കെ നായനാരുടെ മകന്‍


മോഹന്‍ലാലിന്റെ മകനെ നായകനാക്കി ജിത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് കാസ്റ്റിംഗ് നടക്കുന്നതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകന്‍ വിശധീകരണവുമായി രംഗത്തെത്തിയത്.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുന്നെയുള്ളുവെന്നും കാസ്റ്റിഗിനെ കുറിച്ചുള്ള അറിയിപ്പുകള്‍ ഒന്നും ഒഫീഷ്യയലായി പുറത്ത് വിട്ടിട്ടില്ലെന്നും ജിത്തു വ്യക്തമാക്കി. കാസ്റ്റിഗ് കോളുകള്‍ എന്റെ ഒഫീഷ്യല്‍ പേജിലൂടെയായിരിക്കും പുറത്ത് വരികയെന്നും വ്യാജപ്രചരണം ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും സംവിധായകന്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.


Dont miss ‘നിങ്ങളുടെ കൂടെ നില്‍ക്കുക എന്നത് ഒരു ബഹുമതിയാണ്’; വനിതാ ചലച്ചിത്ര കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്


പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് ജിത്തുജോസഫിന്റെ അടുത്ത പ്രോജക്ട്. ഇതിനായി താരം പാര്‍ക്ക്വര്‍ പരിശീലിക്കുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു.

ജിത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല. അറിയിപ്പുകള്‍ എല്ലാം എന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും. ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയില്‍പ്പെടുന്നവര്‍ ദയവായി അറിയിക്കുക..!