Categories

Headlines

മക്ക ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങി

മക്ക: ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഇടപെടല്‍ മൂലം മലയാളി യുവാവിന്റെ ജയിലില്‍ മോചനത്തിന് വഴി തെളിഞ്ഞു. വാഹനാപകടത്തില്‍ യമനി പൗരന്‍ മരിച്ച കേസില്‍ മൂന്ന് മാസമായി മക്ക ജയിലില്‍ കഴിയുന്ന തിരൂരങ്ങാടിക്കടുത്ത വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ശുഎൈബിന്റെ(22) മോചനത്തിനാണ് വഴിയൊരുങ്ങിയത്.

മരിച്ച യമനി പൗരന്റെ കുടുംബത്തിന് കോടതി നല്‍കാന്‍ വിധിച്ച 75,000 റിയാല്‍ ബ്ലഡ് മണി ബുധനാഴ്ച കോടതിയില്‍ നല്‍കുമെന്ന് ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. സുമസ്സുകളുടെയും ശുഎൈബിന്റെ ബന്ധുക്കളുടെയും സ്‌പോണ്‍സറുടെയും സഹായത്തോടെ ബ്ലഡ് മണി നല്‍കാനുള്ള തുക കണ്ടെത്തിയിട്ടുണ്ട്. ഹൗസ്് ഡ്രൈവറായി ജോലി ചെയ്യുന്ന ശുഎൈബ് ഓടിച്ച വാഹനം ഇടിച്ച് യമനി പൗരന്‍ മരിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ശുഎൈബ് പുതിയ വിസയില്‍ മക്കയിലെത്തിയത്. വിസയുടെ കടം തീരുന്നതിന് മുമ്പെ ശുഎൈബ് കേസില്‍പ്പെടുകയായിരുന്നു. വൃദ്ധരായ മാതാപിതാക്കളും എട്ട് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ശുഎൈബ് ജയിലിലായതോടെ കുടുംബം ഏറെ കഷ്ടപ്പാടിലാണ് കഴിയുന്നത്. പിതാവ് അബ്ദുറഹ്മാന് സംസാര ശേഷിയില്ല. മക്കയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അശ്‌റഫ് ഇരിട്ടി, മുസ്തഫ എം ബി, മാനു സുഫ്‌റാത്ത് എന്നിവരാണ് കേസിലാവശ്യമായ സഹായം നല്‍കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ