Administrator
Administrator
മനുഷ്യക്കടത്ത്: മുന്‍ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ അറസ്റ്റില്‍
Administrator
Wednesday 27th April 2011 11:08am

jecob-martin arrested ന്യൂദല്‍ഹി: വിദേശത്തേക്ക് അനധികൃതമായി ആളെ കടത്തിയ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിനെ പോലീസ് അറസ്റ്റു ചെയ്തു.ബാര്‍പ്പൂരില്‍നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റുചെയ്തത്.
വ്യാജരേഖകളുപയോഗിച്ച് വിദേശത്തേക്ക് മനുഷ്യക്കടത്തു നടത്തിയെന്ന കുറ്റത്തിന് 2004 ല്‍ ദല്‍ഹി പോലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. യുവക്രിക്കറ്റ് താരങ്ങളിലൊരാളായ നിമേഷ് പട്ടേലിന് വ്യാജരേഖകളുടെ സഹായത്തോടെ ഇംഗ്ലണ്ടില്‍ തങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും ഇതിനായി 7 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. കളിയറിയാത്ത നിമേഷിനെ ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. പണത്തില്‍ വലിയ പങ്കും കൈപ്പറ്റിയത് മാര്‍ട്ടിനാണെന്ന് നിമേഷ് പറയുന്നു.
മാര്‍ട്ടിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.ജാമ്യമില്ലാവാറന്റ് റദ്ദാക്കാന്‍ ദല്‍ഹി ഹൈക്കോടതിയും വിസമ്മതിച്ചിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ആരോപണം ഗുരുതരമാണെന്നുംവിദേശത്ത് ക്രിക്കറ്റ് ടീമിനെ നയിക്കുന്നിവെന്ന പുകമറ സൃഷ്ടിച്ച് പ്രതി മനുഷ്യക്കടത്ത് നടത്തുകയായിരുന്നുവെന്നും ലക്ഷക്കണക്കിന് ആരാധകരുള്ള കളിയെ അപമാനിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

Advertisement