എഡിറ്റര്‍
എഡിറ്റര്‍
ജീന്‍സും ടീഷര്‍ട്ടുമിട്ടാല്‍ അമ്പലത്തില്‍ വിലക്ക്
എഡിറ്റര്‍
Monday 1st October 2012 3:26pm

ഭോപ്പാല്‍: ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഇനി അമ്പലത്തില്‍ പോകാമെന്ന് കരുതേണ്ട. മധ്യപ്രദേശിലെ ചില ജൈന ക്ഷേത്രങ്ങളിലാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് പാശ്ചാത്യ വേഷമണിഞ്ഞ സ്ത്രീകള്‍ക്ക് ജൈനക്ഷേത്രത്തില്‍ പ്രവേശനം നിരോധിച്ചിരിക്കുന്നത്.

Ads By Google

ജീന്‍സ്, ടീ ഷര്‍ട്ട്, ലിപ്സ്റ്റിക്, ഷോര്‍ട്ട് ടോപ്പ്, എന്നിവക്കാണ് ക്ഷേത്രത്തില്‍ വിലക്ക്. ഇതുസംബന്ധിച്ച് വൈകാതെ എല്ലാ ക്ഷേത്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുമുണ്ട്.

ക്ഷേത്രദര്‍ശനത്തിന് വളരെ മാന്യമായി വസ്ത്രധാരണം നടത്തിവേണം സ്ത്രീകള്‍ വരാന്‍ക്ഷേത്രപുരോഹിതനായ ആര്യങ്ക ഗുരുമതി മാത ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജൈന സമുദായ സംഘടന അറിയിച്ചിട്ടുണ്ട്.

Advertisement