തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ജെ.ഡി.യു ഇടതിലേക്ക്. ഇടത് പ്രവേശം സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീറ്റ് ധാരണയ്ക്കായി സി.പി.ഐ.എം ജെ.ഡി.യു ചര്‍ച്ചകള്‍ ഉടന്‍ നടക്കും. നിര്‍ണായക തീരുമാനം അടുത്തമാസം ഉണ്ടാകുമെന്നാണ് അറിയുന്നത്.

എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ പക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് അനുമതി തേടി ജെ.ഡി.യു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.