എഡിറ്റര്‍
എഡിറ്റര്‍
ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്; മുന്നണിമാറ്റം അനിവാര്യം ഷെയ്ഖ് പി ഹാരിസ്
എഡിറ്റര്‍
Thursday 13th July 2017 10:34am

തിരുവനന്തപുരം: ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്. ജെ.ഡി.യുവിന്റെ മുന്നണി മാറ്റം അനിവാര്യമെന്ന് ഷെയ്ഖ് പി ഹാരിസ് പ്രതികരിച്ചു. യു.ഡി.എഫിന് മുമ്പില്‍ ജെ.ഡി.യു നല്‍കിയ പരാതികള്‍ക്കൊന്നും പരിഹാരം കണ്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്നും ഷെയ്ഖ് പി ഹാരിസ് കുറ്റപ്പെടുത്തി.


Dont Miss നടിയുടെ പേര് പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റ്; അജു വര്‍ഗീസിനെ പൊലീസ് വിളിപ്പിച്ചു


യു.ഡി.എഫില്‍ വന്ന ശേഷം ജെഡിയവിന് കനത്ത നഷ്ടം ഉണ്ടായി. അതില്‍ ഇനിയൊരു മാറ്റം വരേണ്ടതുണ്ട്. വരുന്ന പാര്‍ലമന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതു മുന്നണി ഉള്‍പ്പെടുന്ന മതേതര പാര്‍ട്ടിക്കേ കഴിയൂ. ആശയപരമായി ഇടതുപക്ഷവും ജെ.ഡി.യുവും സ്വാഭാവിക സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് പ്രതികരിച്ചു.

അതേസമയം മുന്നണിമാറ്റം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ജെ.ഡി.യു നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Advertisement