മൂവാറ്റുപുഴ: ജെ.സി.ബി മറിഞ്ഞ് യുവാവ് മരിച്ചു. ജെ.സി.ബിയിലെ സഹായിയായിരുന്ന ഈരാറ്റുപേട്ട സ്വദേശി രതീഷ്(24) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ മാറാടി ഇരട്ടിയാലികുന്ന് പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മണ്ണെടുപ്പ് ജോലി കഴിഞ്ഞ് തിരികെ പോകും വഴി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

രതീഷിനെ ഉടന്‍ തന്നെ മൂവാറ്റുപുഴ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.