എഡിറ്റര്‍
എഡിറ്റര്‍
ജയസൂര്യ വീണ്ടും പാടുന്നു
എഡിറ്റര്‍
Thursday 30th January 2014 1:43pm

jayasurya2

പുണ്യാളന്‍ അഗര്‍ബത്തീസിലെ ആശിച്ചവന്‍…. എന്ന ഗാനത്തിന് ശേഷം ജയസൂര്യ വീണ്ടും പാടുന്നു.  പുതിയ ചിത്രമായ ഹാപ്പി ജേണിയിലാണ് ജയസൂര്യ വീണ്ടും പാടുന്നത്.

ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം എഴുതിയത് സന്തോഷ് വര്‍മയാണ്.

ശുഭാപ്തി വിശ്വാസിയായ അന്ധനായ ക്രിക്കറ്റ് കളിക്കാരന്റെ കഥാപാത്രമാണ് ഹാപ്പി ജേണിയില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്.

കാഴ്ച ഇല്ലാത്തവരുമായുള്ള സമ്പര്‍ക്കം അന്ധതയെക്കുറിച്ചുള്ള തന്റെ ചിന്താഗതി മാറ്റിയെന്ന് ജയസൂര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അവര്‍ക്കും കാഴ്ചയുണ്ട്. കാതുകളാണ് അവരുടെ കാഴ്ചയെന്നും ജയസൂര്യ പറഞ്ഞു.

അപര്‍ണ ഗോപിനാഥ്, ലാല്‍, ഇടവേള ബാബു എന്നിവരും ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ബോബന്‍ സാമുവലാണ്.

Advertisement