റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസിലെ രണ്ടാമത്തെ നായകനേയും തീരുമാനിച്ചു. മൂന്ന് നായകന്‍മാരുമായി എത്തുന്ന മുംബൈ പോലീസില്‍ ഒരാളായി പൃഥ്വിരാജിനെ നേരത്തേ തീരുമാനിച്ചിരുന്നു. പൃഥ്വിക്കൊപ്പം ജയസൂര്യയെ നായകനാക്കാനാണ് റോഷന്‍ ആന്‍ഡ്രൂസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

Ads By Google

Subscribe Us:

പൃഥ്വിരാജിനൊപ്പം പ്രധാന വേഷം ചെയ്യാന്‍ പുതുമുഖ താരങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ജയസൂര്യയെ തീരുമാനിച്ചതായി സംവിധായകന്‍ തന്നെയാണ് വ്യക്തമാക്കിയത്.

ചിത്രത്തിലെ മൂന്നാമത്തെ പ്രധാന കഥാപാത്രത്തിനായുള്ള അന്വേഷണത്തിലാണ് സംവിധായകന്‍ ഇപ്പോള്‍. നടന്‍ കുഞ്ചനും ചിത്രത്തില്‍ പ്രധാന വേഷത്തിലെലെത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.

മലയാളത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തന്റെ ബിഗ് ബജറ്റ് ചിത്രമായ ‘കാസനോവ’യുടെ ഹിന്ദി പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണത്രേ റോഷന്‍ ആന്‍ഡ്രൂസ് ഇപ്പോള്‍. ചിത്രം മലയാളികള്‍ക്ക് അത്ര ഇഷ്ടപെട്ടില്ലെങ്കിലും ബോളിവുഡ് പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.