എഡിറ്റര്‍
എഡിറ്റര്‍
ജയസൂര്യയുടെ ആശിച്ചവന്‍ ഗാനം പുറത്തിറങ്ങി
എഡിറ്റര്‍
Wednesday 6th November 2013 11:29am

jayasurya2

ഒടുവില്‍ ജയസൂര്യ പാടിയ പാട്ടും പുറത്തിറങ്ങി. രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിലാണ് ജയസൂര്യയുടെ പാട്ട് പുറത്തിറങ്ങി.

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവന്നിരുന്നു. തൃശൂരാണ് ചിത്രത്തിന്റെ പാശ്ചാത്തലം. നൈല ഉഷയാണ് നായിക

ബിജിബാലിന്റെ സംഗീത സംവിധാനത്തിലാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ ജയസൂര്യ പാടുന്നത്. സന്തോഷ് വര്‍മ്മയാണ് ഗാനരചന. ആനിമേഷനിലാണ് ഗാനം.

ജോയ് താക്കോല്‍ക്കാരന്‍ എന്ന കച്ചവടക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഇടവേള ബാബു, അജു വര്‍ഗീസ്, രചന നാരായണന്‍ കുട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Advertisement