കൊച്ചി: വെള്ളിത്തിരയിലെ താരങ്ങളെല്ലാം തന്നെ സിനിമാലോകത്തിന് അപ്പുറത്തേക്ക് വളരുന്ന സൗഹൃദത്തിന് ഉടമകളാണ്. ഇവര്‍ തമ്മിലുള്ള രസകരമായ പല കാര്യങ്ങളും താരങ്ങള്‍ തന്നെ പല സന്ദര്‍ഭങ്ങളിലും വെളിപ്പെടുത്താറുമുണ്ട്. താരങ്ങളെപ്പോലെ തന്നെ ഇവരുടെ കുടുംബങ്ങളും അടുത്ത സൗഹൃദം വച്ചു പുലര്‍ത്തുന്നവരാണ്.


Also read ഡോക്യുമെന്ററി വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മന്തി ബാലന്‍; സമകാലിക വിഷയങ്ങള്‍ പറഞ്ഞാല്‍ ദേശ വിരുദ്ധമാകില്ല; സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ല


ഇത്തരത്തിലൊരു കഥ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ജയസൂര്യ. മോഹന്‍ലാല്‍ തന്നെ വിളിച്ച് തന്റെ പുതിയ സിനിമയിലേതുപോലുള്ള കൂര്‍ത്ത ആവശ്യപ്പെട്ട കാര്യമാണ് ജയസൂര്യയുടെ പോസ്റ്റില്‍ വിവരിക്കുന്നത്. താരത്തിന്റെ പല ചിത്രങ്ങളിലും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് താരത്തിന്റെ ഭാര്യയും പ്രശസ്ത ഡിസൈനറുമായ സരിത തന്നെയാണ്.

ജയസൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ഫുക്രിയിലെ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യ്തത് സരിത ആയിരുന്നു. ആ സിനിമ കണ്ടാണ് മോഹന്‍ലാല്‍ താരത്തെ വിളിച്ചത്. ലാല്‍ വിളിച്ച് ഡിസൈന്‍ ആരാണെന്ന് ചോദിക്കുകയും സരിതയാണെന്ന് പറഞ്ഞപ്പോള്‍ അത് പോലത്തെ രണ്ടെണ്ണം ആവശ്യപ്പെടുകയുമായിരുന്നു.

മോഹന്‍ലാലിന്റെ ആവശ്യം കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും വിളിച്ചത് ലാല്‍ തന്നെയാണോയെന്ന് സംശയിച്ചിരുന്നതായും താരം പറയുന്നു. ‘ഞാന്‍ അത് കേട്ടപ്പോ തന്നെ ഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടന്‍ തന്നെയാണോ? ഞാന്‍ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി, അല്ല ലാലേട്ടന്റെ നമ്പര്‍ തന്നെയാണ്. ഞാന്‍ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ. എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടന്‍ എവിടെയാണെങ്കിലും ഞാന്‍ എത്തിച്ച് തരും.’ താരം പറയുന്നു.


Dont miss ഖത്തറില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ക്കും പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്കും യു.എ.ഇയുടെ വിലക്ക്


ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘മോനേ… ലാലാണ് ‘

കഴിഞ്ഞ ദിവസം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ… നിന്റെ ഫുക്രി സിനിമയിലെ ആ കുര്‍ത്ത ആരാ design ചെയ്‌തേ ? ഞാന്‍ പറഞ്ഞു അത് എന്റെ wife sarithaയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് Dress design ചെയ്ത് തരാന്‍ പറയോ? ഞാന്‍ അത് കേട്ടപ്പോ തന്നെ െഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടന്‍ തന്നെയാണോ? ഞാന്‍ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പര്‍ തന്നെയാണ് .. ഞാന്‍ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ… എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടന്‍ എവിടെയാണെങ്കിലും ഞാന്‍ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങള്‍ ലാലേട്ടന്റെ വീട്ടില്‍ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത super star ഉം അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും design ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങള്‍ ഞാന്‍ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയില്‍ കേറിയപ്പോ മുതല്‍ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ… തീര്‍ന്നു പോയോന്ന് ഞാന്‍ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു
”ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion desginer- ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം’