Categories

ആളുകള്‍ കയറുന്ന ചിത്രങ്ങളെല്ലാം നല്ലതാണെന്ന അഭിപ്രായമില്ല: ജയൂസൂര്യ

jayasurya1

ആളുകള്‍ കയറുന്ന ചിത്രങ്ങളെല്ലാം നല്ല ചിത്രങ്ങളാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നടന്‍ ##ജയസൂര്യ.

എനിക്കു പറ്റിയ കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നു. അതിന്റെ ജയാപചയങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണ്. ചില ചിത്രങ്ങള്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, അതെല്ലാം മോശം ചിത്രമാണെന്ന അഭിപ്രായം എനിക്കില്ല. – ജയസൂര്യ പറയുന്നു.

തന്നെ തൃപ്തിപ്പെടുത്തുന്ന ഏതു കഥാപാത്രവും, അതു ചെറുതായാലും സ്വീകരിക്കും. നവംബര്‍ ഏഴിന് റിലീസ് ചെയ്യുന്ന മങ്കി പെന്‍ ഇതുപോലൊരു കഥയാണ്. ഒരു കുട്ടിയുടെ അച്ഛനായാണ് വേഷമിടുന്നതെന്നും ജയസൂര്യ പറയുന്നു.

അനൂപ് മേനോനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതല്ലെന്നും ഏതൊരു കൂട്ടുകെട്ടും സിനിമയില്‍ ഒരുപാടായാല്‍ ബോറടിക്കുമെന്നും ജയസൂര്യ പറയുന്നു.

ആളുകളെ വല്ലാതെ ബോറടിപ്പിക്കും മുന്‍പ് തല്‍ക്കാലം വിട്ടുനില്‍ക്കുക. മാത്രമല്ല, എനിക്കും അനൂപിനും മറ്റു ചില പ്രോജക്ടുകളുടെ ഭാഗമാവേണ്ടിയും വന്നു. അതുകൊണ്ടാണ് ചെറിയ ഇടവേള വന്നത്.

ഇത് താല്‍ക്കാലികം മാത്രമാണ്. വീണ്ടും ഞങ്ങള്‍ ഒന്നിക്കുന്ന പടം പ്രതീക്ഷിക്കാം. അതല്ലാതെ ഈ കൂട്ടുകെട്ട് പിരിഞ്ഞുവെന്ന് കരുതരുതെന്നും ജയസൂര്യ പറയുന്നു.

Tagged with: