എഡിറ്റര്‍
എഡിറ്റര്‍
കാഴ്ച വൈകല്യമുള്ളയാളായി ജയസൂര്യ
എഡിറ്റര്‍
Thursday 7th November 2013 7:35pm

jayasoorya

പ്രേക്ഷകര്‍ കണ്ട് ബോറടിക്കാതിരിക്കാന്‍ ഗെറ്റപ്പ് മാറ്റി മാറ്റി ജയസൂര്യക്ക് ബോറടിച്ച് തുടങ്ങിയെന്ന് തോന്നുന്നു.

കാഴ്ചയില്‍ മാത്രം വ്യത്യസ്തത വരുത്തി കഥാപാത്രങ്ങളില്‍ എല്ലായ്‌പോഴും സാമ്യത പുലര്‍ത്തി പ്രേക്ഷകരെ പറ്റിച്ച് നടക്കുന്ന ജയസൂര്യ പക്ഷേ ഇക്കുറി സീരിയസാണ്.

കാഴ്ചയില്ലാത്ത ഒരാളെയാണ് ജയസൂര്യ തന്റെ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത്.

സിനിമയുടെ പേര് ഇത് വരെ തീരുമാനമായിട്ടില്ല. ബോബന്‍ സാമുവല്‍ ആണ് സംവിധായകന്‍. ജയസൂര്യയുടെ ഹിറ്റ് ചിത്രമായ ജനപ്രിയന്റെ സംവിധായകന്‍ കൂടിയാണ് ബോബന്‍ സാമുവല്‍.

ജനപ്രിയന് ശേഷം ജയസൂര്യയോടൊപ്പം എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ച് വരികയായിരുന്നുവെന്നും സിനിമയെ കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത് ജയസൂര്യയുമായാണെന്നും ബോബന്‍ സാമുവല്‍ പറഞ്ഞു.

അപര്‍ണ ഗോപിനാഥാണ് നായിക. ലാലു അലക്‌സ്, ലാല്‍, സുനില്‍ സുഗധ, കൊച്ചു പ്രേമന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Advertisement