എഡിറ്റര്‍
എഡിറ്റര്‍
ജയസൂര്യയും അനൂപ് മേനോനും വഴി പിരിയുന്നോ..?
എഡിറ്റര്‍
Wednesday 6th November 2013 5:58pm

anoop-jayasurya

ന്യൂജനറേഷന്‍ സിനിമകളിലെ അവിഭാജ്യ ഘടകങ്ങളാണ് അനൂപ് മേനോനും ജയസൂര്യയും. അനൂപിന്റെ തിരക്കഥയില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ച ഒരുപിടി ചിത്രങ്ങള്‍ അടുത്തിടെ മലയാളിക്ക് ലഭിക്കുകയുണ്ടായി.

ഇരുവരുടെയും സൗഹൃദം ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഒരു പോലെ വളര്‍ന്നു. ആ സൗഹൃദത്തിന്റെ ബാക്കി പത്രങ്ങളായിരുന്നു അനൂപിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍, കോക്ടെയില്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയാത് എന്നിവ.

എന്നാല്‍ ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി പഴയത് പോലെ വര്‍ക് ഔട്ട് ആകുന്നില്ലെന്നാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ അടുത്തിടെയുള്ള സംസാരം. അതേസമയം ഈ പ്രചരണത്തെ നിരസിച്ച് ജയസൂര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഇതെല്ലാം കുപ്രചരണങ്ങളാണെന്നും ഇപ്പോള്‍ ഇരുവരും തങ്ങളുടേതായ തിരക്കുകളിലാണെന്നും ഭാവിയില്‍ തങ്ങള്‍ ഒരുമിച്ച് വീണ്ടും നല്ല പടങ്ങള്‍ ചെയ്യുമെന്നും ജയസൂര്യ പറഞ്ഞു.

ഇവയെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങളൊന്നുമില്ലെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. എന്തുതന്നെയായാലും ഇരുവരുടെയും ആരാധകരില്‍ നിരാശയുളവാക്കുന്നതാണ് ഈ പ്രചരണം.

Advertisement