എഡിറ്റര്‍
എഡിറ്റര്‍
ജയസൂര്യയും നരേനും വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Tuesday 6th November 2012 1:50pm

ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ, നരേന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന് പേര് ഇട്ടിട്ടില്ല.

Ads By Google

കോമഡിയും പ്രണയവും കുടുംബബന്ധങ്ങളുടെ തീവ്രതയുമെല്ലാം ഒത്തുചേരുന്ന ചിത്രം തികഞ്ഞ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഗുഡ് കമ്പനി, എയ്ഞ്ചല്‍ വര്‍ക്‌സ് എന്നിവയുടെ ബാനറില്‍ അജി മേടയില്‍, ജോ കെ. മാത്യു, ക്രിസ്റ്റി മാത്യു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ നിര്‍വഹിക്കുന്നു. തിരക്കഥ: പി.കെ. അനില്‍, വി.കെ. പ്രകാശ് എന്നിവര്‍ എഴുതുന്നു. സംഗീതം: അഭിജിത്ത്.

സുരാജ് വെഞ്ഞാറമൂട്, നന്ദു, അശോകന്‍, ആന്‍ അഗസ്റ്റിന്‍, മൈഥിലി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Advertisement