എഡിറ്റര്‍
എഡിറ്റര്‍
പുതിയ സിനിമക്കായി 10 കിലോ കുറയ്ക്കാന്‍ ജയസൂര്യ
എഡിറ്റര്‍
Monday 13th January 2014 3:42pm

jayasoorya

ഓരോ സിനിമയിലും ഓരോ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു താരമേ ഇന്നത്തെ യുവതലമുറയിലുണ്ടാവൂ. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം പുണ്യാളന്‍ തന്നെ! മനസിലായില്ലേ…. നമ്മുടെ ജയസൂര്യ.

ഓരോ സിനിമയിലും ഓരോ അപ്പിയറന്‍സാവണമെന്ന് ആശാന് എന്തോ നിര്‍ബന്ധ ബുദ്ധിയുണ്ടെന്നു തോന്നുന്നു.

അതിന്റെ ഭാഗമായിരിക്കണം അടുത്ത സിനിമക്കു വേണ്ടി 10 കിലോ ശരീരഭാരം കുറക്കാനുള്ള പ്രയത്‌നത്തിലാണ് ജയസൂര്യയിപ്പോള്‍.

മാധവ് രാമദാസന്റെ അപ്പോത്തിക്കിരിയെന്ന സിനിമക്കു വേണ്ടിയാണ് ജയസൂര്യ ഈ കടന്ന കൈക്ക് മുതിരുന്നത്.

സംഗതി അല്‍പം വെല്ലുവിളി നിറഞ്ഞതാണെന്ന് ജയസൂര്യ പറയുന്നു. എങ്കിലും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

തടി കുറക്കാനുള്ള തീവ്ര ശ്രമത്തിലായതു കൊണ്ട് ഇപ്പോള്‍ പുതിയ സിനിമകളൊന്നും ചെയ്യുന്നില്ല. ഭാരം കുറക്കാനായി കഠിനമായ ട്രെയ്‌നിങ്ങിലാണ് ഇപ്പോള്‍. അല്‍പം ബുദ്ധിമുട്ടാണെങ്കിലും എങ്ങനെയും അത് സാധിക്കണം- ജയസൂര്യ പറയുന്നു.

ഭാരം കുറക്കാനായി നടനിപ്പോള്‍ പച്ചക്കറികള്‍ മാത്രമേ കഴിക്കുന്നുള്ളൂ. എന്തായാലും ജയസൂര്യയെ ഭാരം കുറഞ്ഞ വേഷത്തില്‍ അപ്പോത്തിക്കിരിയില്‍ കാണാനായി കാത്തിരിക്കാം.

Advertisement