എഡിറ്റര്‍
എഡിറ്റര്‍
എത്ര നൈസായിട്ടാണ് ഈ സര്‍ക്കാര്‍ യു.ഡി.എഫിന്റെ നാറിയ മദ്യനയം മാറ്റിയെഴുതിയത്; പിണറായിക്കും ചാക്ക് രാധാകൃഷ്ണനും ചിയേഴ്‌സ്: അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Monday 3rd July 2017 8:22am

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും സുധീരനും ആദര്‍ശം പറഞ്ഞുപൂട്ടിച്ച 730 ബാറുകളില്‍ 77 എണ്ണം തുറന്നുകഴിഞ്ഞെന്നും ഇതോടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിപ്ലവകരമായ മദ്യനയം പ്രാബല്യത്തില്‍ വരികയാണെന്നും രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. ജയശങ്കര്‍. കേരള ചരിത്രം തങ്കലിപികളില്‍ എഴുതാന്‍ പോകുന്ന സുദിനമാണ് ഇതെന്നാണ് ജയശങ്കറിന്റെ പരിഹാസം.

1996 ല്‍ എ.കെ ആന്റണി കൊണ്ടുവന്ന ചാരായ നിരോധനം പിന്‍വലിക്കാന്‍ പിന്നാലെ വന്ന നായനാര്‍ സര്‍ക്കാരിന് ചുണയുണ്ടായില്ല. 2006-11 കാലത്തെ വിഎസ് മന്ത്രിസഭക്കുമുണ്ടായില്ല അത്രയ്ക്ക് ചങ്കൂറ്റം.


Dont Miss സി.പി.ഐയും കോണ്‍ഗ്രസും ലീഗും ഒന്നിക്കണം; പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കണമെന്നും പി.സി ജോര്‍ജ്ജ്


നോക്കൂ, എത്ര നൈസായിട്ടാണ് ഈ സര്‍ക്കാര്‍ യു.ഡി.എഫിന്റെ നാറിയ മദ്യനയം മാറ്റിയെഴുതിയതെന്ന്. മുഖ്യമന്ത്രി പിണറായി വിജയനും മദ്യകാര്യ ഉപദേശകന്‍ ചാക്ക് രാധാകൃഷ്ണനും ത്രീ ചിയേഴ്‌സ് എന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2017 ജൂലൈ 2.

കേരള ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്താന്‍ പോകുന്ന സുദിനം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിപ്ലവകരമായ മദ്യനയം പ്രാബല്യത്തില്‍ വരികയാണ്. ഉമ്മനും സുധീരനും ആദര്‍ശം പറഞ്ഞു പൂട്ടിച്ച 730ബാറുകളില്‍ 77എണ്ണം തുറക്കുന്നു.

തല്‍ക്കാലം മൂന്നോ നാലോ നക്ഷത്രം ഉളളവര്‍ക്കേ ബാര്‍ ലൈസന്‍സ് കൊടുത്തിട്ടുളളൂ. അതും ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് നിര്‍ദ്ദിഷ്ട അകലം പാലിച്ചു മാത്രം.

അടുത്ത ഘട്ടത്തില്‍, നിലവാരമുളള ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് കൊടുക്കും. പഞ്ചാബിലെ പോലെ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം ഉണ്ടാക്കുന്ന കാര്യവും ആലോചിക്കാം.

1996 ല്‍ എ.കെ ആന്റണി കൊണ്ടുവന്ന ചാരായ നിരോധനം പിന്‍വലിക്കാന്‍ പിന്നാലെ വന്ന നായനാര്‍ സര്‍ക്കാരിന് ചുണയുണ്ടായില്ല. 2006-11 കാലത്തെ വിഎസ് മന്ത്രിസഭക്കുമുണ്ടായില്ല അത്രയ്ക്ക് ചങ്കൂറ്റം. നോക്കൂ, എത്ര നൈസായിട്ടാണ് ഈ സര്‍ക്കാര്‍ യുഡിഎഫിന്റെ നാറിയ മദ്യനയം മാറ്റിയെഴുതിയതെന്ന്.

മുഖ്യമന്ത്രി പിണറായി വിജയനും മദ്യകാര്യ ഉപദേശകന്‍ ചാക്ക് രാധാകൃഷ്ണനും ത്രീ ചിയേഴ്‌സ്!

Advertisement