എഡിറ്റര്‍
എഡിറ്റര്‍
ലാലുവും മക്കളും മഹാകളളന്മാരാണെന്ന് നിതീഷ് വൈകിയാണത്രേ തിരിച്ചറിഞ്ഞത് ; ബിഹാറിലെ മഹാസഖ്യം കോഞ്ഞാട്ടയായെന്നും ജയശങ്കര്‍
എഡിറ്റര്‍
Thursday 27th July 2017 1:59pm

കൊച്ചി: മഹാസഖ്യത്തില്‍നിന്ന് പിന്‍മാറി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ബി.ജെ.പിയുമായി ചേര്‍ന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍

മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ നിതീഷ്‌കുമാര്‍ ബിജെപി പാളയത്തിലേക്കു തിരിച്ചുപോയി. ഇതോടെ ബിഹാറിലെ മഹാസഖ്യം കോഞ്ഞാട്ടയായെന്ന് ജയശങ്കര്‍ പറയുന്നു.


Dont Miss കോവളം കൊട്ടാരം ഭാവിയില്‍ സ്വകാര്യ മുതലാളിയുടെ കൈയില്‍ വരും: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി.എസ്


ലാലുയാദവും മക്കളും മഹാകളളന്മാരാണെന്ന് നിതീഷ് വൈകിയാണത്രേ തിരിച്ചറിഞ്ഞത്. മോഷണത്തിനു പുറമെ ഗുണ്ടായിസവും കയ്യിലുണ്ട്. ഇത്തരം ചട്ടമ്പികളുമായി കൂട്ടുകൂടരുതെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പണ്ടേ വിലക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ജന്മം കൊണ്ട് ബിഹാറിയാണെങ്കിലും നിതീഷ് മഹാ ആസാമിയാണ്. ഒന്നും കാണാതെയല്ല നോട്ടു റദ്ദാക്കിയതിനെ അനുകൂലിച്ചതും രാംനാഥ് കോവിന്ദിനെ പിന്തുണച്ചതും.

നിതീഷിനെ വിശ്വസിച്ച് ജനതാദള്‍ (ഉ)വില്‍ ചേര്‍ന്ന വീരേന്ദ്രകുമാറും കൂട്ടരും ആപ്പിലായെന്നും അവരിനി പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുകയോ ദേവഗൗഡയ്ക്കു കിഴി കൊടുത്ത് മതേതര ജനതാദളിലേക്കു മടങ്ങുകയോ ചെയ്യേണ്ടിവരുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ നിതീഷ്‌കുമാര്‍ ബിജെപി പാളയത്തിലേക്കു തിരിച്ചുപോയി. ഇതോടെ ബിഹാറിലെ മഹാസഖ്യം കോഞ്ഞാട്ടയായി.

ലാലുയാദവും മക്കളും മഹാകളളന്മാരാണെന്ന് നിതീഷ് വൈകിയാണത്രേ തിരിച്ചറിഞ്ഞത്. മോഷണത്തിനു പുറമെ ഗുണ്ടായിസവും കയ്യിലുണ്ട്. ഇത്തരം ചട്ടമ്പികളുമായി കൂട്ടുകൂടരുതെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പണ്ടേ വിലക്കിയിട്ടുണ്ട്.

ജന്മം കൊണ്ട് ബിഹാറിയാണെങ്കിലും നിതീഷ് മഹാ ആസാമിയാണ്. ഒന്നും കാണാതെയല്ല നോട്ടു റദ്ദാക്കിയതിനെ അനുകൂലിച്ചതും രാംനാഥ് കോവിന്ദിനെ പിന്തുണച്ചതും.

നിതീഷിനെ വിശ്വസിച്ച് ജനതാദള്‍ (ഉ)വില്‍ ചേര്‍ന്ന വീരേന്ദ്രകുമാറും കൂട്ടരും ആപ്പിലായി. അവരിനി പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുകയോ ദേവഗൗഡയ്ക്കു കിഴി കൊടുത്ത് മതേതര ജനതാദളിലേക്കു മടങ്ങുകയോ ചെയ്യേണ്ടിവരും.

മഹാഗഡ്ബന്ധന്‍, എത്ര മനോഹരമായ പദം!

Advertisement