യുവത്വംതുളുമ്പുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാന്‍ ജയസൂര്യ ഒരുങ്ങുന്നു. തന്‍റെ പുതിയ ചിത്രത്തില്‍ ഊര്‍ജസ്വലനായ റോഡിയോ ജോക്കിയായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന്‍റെ പേര്  പയ്യന്‍സ്. അഞ്ജലിയാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായിക.   പയ്യന്‍സില്‍ അഞ്ജലിയും ആര്‍ജെയുടെ വേഷത്തിലാണ് വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തില്‍  നടന്‍ ലാല്‍ അച്ഛന്‍റെ  വേഷത്തിലും  അമ്മയായി രോഹണിയാണ് വേഷമിടുന്നത്. ലിയോ തദേവുയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

വെള്ളിത്തിരയിലെത്തുന്നതിനുമുന്‍പ്  വിവിധ ചാനലുകളില്‍ അവതാരകനായി പ്രവര്‍ത്തിച്ചിരുന്നത് കൊണ്ട് തനിക്ക് റോഡിയോ ജോക്കിയുടെ വേഷം  അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നാണ് ജയസൂര്യ അഭിപ്രായപ്പെട്ടു. പയ്യന്‍സിന്‍റെ പൂജാച്ചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു.