Administrator
Administrator
ജയറാം രമേഷ് പ്രസ്താവന പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം
Administrator
Friday 22nd April 2011 1:44pm

binoy-viswamതിരുവനന്തപുരം: ജയറാം രമേഷിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്താവന പിന്‍വലിക്കണമെന്ന് വനം മന്ത്രി ബിനോയ് വിശ്വം.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് ജയറാം രമേഷ് തനിക്ക് വാക്കു നല്‍കിയിരുന്നു. തനിക്ക് നല്‍കിയ ഉറപ്പുകളില്‍ നിന്ന് അദ്ദേഹം ഒഴിയുന്നതാണ് കാണാനാവുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അദ്ദേഹം ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേഷിന്റെ നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തില്‍ താല്‍പര്യമുണ്ടെന്ന ജയറാം രമേഷിന്റെ അവകാശവാദം കാപട്യമാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇനിയും തെളിവ് വേണമെന്ന നിലപാട് പൈശാചികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement