ന്യൂദല്‍ഹി: കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ്മന്ത്രി ജയറാം രമേശ് ഡിസംബര്‍ 28, 29 എന്നീ തീയതികളില്‍ കേരളം സന്ദര്‍ശിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതംവിതച്ച കാസര്‍ക്കോട്ടെ വിവിധ പ്രദേശങ്ങളും ജയറാം രമേശ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ മറ്റ് മന്ത്രാലയങ്ങളുമായി കൂടിയാലോചിക്കാതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സമഗ്രപാക്കേജ് നടപ്പാക്കുമെന്ന് വി എസ് അച്ച്യുതാനന്ദന്‍ വ്യക്തിമാക്കിയിട്ടുണ്ട്.