ന്യൂദല്‍ഹി: ഫഌറ്റുകളും മാളുകളും പണിയുകയെന്നതല്ല ഭൂമി ഏറ്റെടുക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്. ലാന്‍ഡ് അക്വിസിഷന്‍ ബില്ല് അവതരിപ്പിച്ച് കൊണ്ട് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സംസാരിക്കവെ എം.പിമാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.

നിലവിലുള്ള നിയമം ഭേദഗതി ചെയ്യാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മുഖ്യമന്ത്രിമാരുടെയും അഭിപ്രായം ഇക്കാര്യത്തില്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാജ്യത്തുടനീളം ഉണ്ടായ കോലാഹലങ്ങള്‍ക്കും സുപ്രീം കോടതി-ഹൈക്കോടതി ഉത്തരവുകള്‍ക്കും പിന്നാലെയാണ് സംസ്ഥാന ഗവണ്‍മെന്റുകളുമായി സംസാരിക്കാനും ലാന്റ് അക്വിസിഷന്‍ ബില്ലിന് രൂപം നല്‍കാനും കേന്ദ്രം തീരുമാനിച്ചത്.