കൊച്ചി: കേന്ദ്രം വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ കേരളസന്ദര്‍ശനം മാറ്റിവച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് യാത്ര മാറ്റിവച്ചതെന്ന് മന്ത്രാലയം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നിരീക്ഷണം നടത്തുന്നതിനായിരുന്നു സന്ദര്‍ശനം.

നാളെയായിരുന്നു ജയറാം രമേശ് കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദൂരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനിരുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രഭക്ഷ്യസഹമന്ത്രിയുടെ നിലപാടുകള്‍ വന്‍വിവാദമായിരുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗം ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിന് തെളിവില്ല എന്നായിരുന്നു കെ വി തോമസ് അഭിപ്രായപ്പെട്ടത്.