ന്യൂദല്‍ഹി: അതിരപ്പള്ളി പദ്ധതിക്കെതിരായി കേരളത്തിലെ വനം വകുപ്പില്‍ നിന്നും പരാതി ലഭിച്ചിരുന്നെന്ന്് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. പദ്ധതിക്കെതിരെ മറ്റ് തലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ഉദ്യോഗസ്ഥനും പദ്ധതി പരിസ്ഥിതിക്ക് ഹാനികരമാകുമെന്നന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

ജൈവവൈവിധ്യ ബോര്‍ഡും പഞ്ചായത്തും എന്‍ ജി ഒകളും പദ്ധതിക്കെതിരെയാണ് നിലപാടെടുത്തത്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ ഏപ്രില്‍ 12 ന് മുമ്പ് കേന്ദ്ര സംഘത്തെ അയക്കും. വനസംരക്ഷ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമായിരിക്കും സംഘം പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.