Categories

ബോട്ടപകടം: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

jayaram-rameshന്യൂഡല്‍ഹി: തേക്കടി ബോട്ട് ദുരന്തത്തില്‍ 45 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്. കടുവാ സംരക്ഷണ കേന്ദ്രങ്ങളില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചാണ് യോഗത്തില്‍ ചര്‍ച്ച നടക്കുക. വന്യജീവി സംരക്ഷണ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ജയറാം രമേഷ് ഇക്കാര്യം അറിയിച്ചത്. തേക്കടി കടു സങ്കേതത്തിനടുത്തായിരുന്നു കഴിഞ്ഞ ദിവസം അപകടമുണ്ടായത്.

തേക്കടി ദുരന്തം സംഭവിച്ച ഉടന്‍ തന്നെ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിശദീകരണം ലഭ്യമാകുന്ന മുറക്ക് അതോറിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചായിരിക്കും കൂടുതല്‍ നടപടികളെടുക്കുക. വന്യജീവികള്‍ക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത തരത്തിലേ സഞ്ചാരികളെ അനുവദിക്കാവൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.