തിരുവനന്തപുരം: ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തോടും അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയോടും വിയോജിപ്പുണ്ടെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ്. മുഖ്യമന്ത്രി ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ പരിഗണിച്ചുവെന്നും രണ്ട് ആവശ്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു.

അതേസമയം ജയറാം രമേശിന്റെത് പദ്ധതി പൊളിക്കാനുള്ള ഗുഢാലോചനയാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ ബാലന്‍ ആരോപിച്ചു. അതിരപ്പള്ളി പദ്ധതി തടയാന്‍ ജയറാം രമേശിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കൊച്ചി, അതിരപ്പള്ളി പദ്ധതികള്‍ പരിസ്ഥിതിക്ക് ദോഷകരമാണെന്ന് മന്ത്രി വ്യക്തമാക്കി.