എഡിറ്റര്‍
എഡിറ്റര്‍
പാര്‍വ്വതി സിനിമയിലേക്ക് മടങ്ങിവരുന്നു? ജയറാമിനു പറയാനുള്ളത്
എഡിറ്റര്‍
Wednesday 8th February 2017 4:22pm

jayaram3

 

കമല്‍ ചിത്രമായ ആമിയില്‍ നിന്നും വിദ്യാബാലന്‍ പിന്മാറിയതിനു പിന്നാലെ ചിത്രത്തില്‍ പാര്‍വ്വതി നായികയാവും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാധവിക്കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് പാര്‍വ്വതി ജയറാം മടങ്ങിവരുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഈ വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ജയറാം പറയുന്നത്. ‘അതിനെക്കുറിച്ച് പാര്‍വ്വതിക്കോ എനിക്കോ കമലിനോ ഒന്നും അറിയില്ല’ എന്ന് ജയറാം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read:സെമിഫൈനലില്‍ തോറ്റവരും ഫൈനലില്‍ വന്നിട്ടുണ്ടായിരുന്നു: എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാര്‍ഥി ഐക്യം 


മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രമാണ് ആമി. ചിത്രത്തില്‍ വിദ്യാബാലനെയായിരുന്നു നായികയായി തീരുമാനിച്ചത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് അഞ്ചുദിവസം മുമ്പ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.

വിദ്യാബാലനില്ലെങ്കിലും ചിത്രവുമായി മുന്നോട്ടുപോകുമെന്ന് കമല്‍ വ്യക്തമാക്കിയതോടെ ചിത്രത്തിലെ നായികയാരെന്നതു സംബന്ധിച്ച് വലിയ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇടക്കാലത്ത് തബു ആമിയാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Must Read: ‘സ്തനങ്ങള്‍ ഒരു കുറ്റമല്ല;അര്‍ധനഗ്നരാവാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്’ ടോപ്‌ലസായി പ്രതിഷേധിച്ച് അര്‍ജന്റീനയിലെ സ്ത്രീകള്‍


എന്നാല്‍ കമല്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. പിന്നീട് എന്നുനിന്റെ മൊയ്തീനിലെ നായിക പാര്‍വ്വതി ആമിയാവുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏറ്റവുമൊടുവിലാണ് മുന്‍കാല നടി പാര്‍വ്വതിയുടെ മടങ്ങിവരവ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

Advertisement