എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ അവസാനമത്സരം കാണാനുള്ള ചങ്കുറപ്പില്ലായിരുന്നു: ജയറാം
എഡിറ്റര്‍
Saturday 16th November 2013 12:20pm

jayaram

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിടവാങ്ങുന്നത് കാണാനുള്ള ചങ്കുറപ്പില്ലായിരുന്നെന്ന് നടന്‍ ജയറാം.

സച്ചിന്റെ അവസാന മത്സരം നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിന് ഭാഗ്യമുണ്ടായില്ല. പക്ഷേ അദ്ദേഹം വിടപറയുന്ന നിമിഷം ടിവിയില്‍ കാണാനുള്ള ചങ്കുറപ്പില്ലെന്നും ജയറാം പറഞ്ഞു.

വിതുമ്പലോടെയാണ് സച്ചിന്‍ ഗ്രൗണ്ടില്‍ നിന്നും പോയതെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഞാന്‍ അത് കാണാന്‍ നിന്നില്ല. അത്രയ്ക്ക് മനക്കരുത്ത് എനിക്കില്ല.

ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരും ടിവിയുടെ മുന്‍പിലാണ്. എന്നാല്‍ ഞാന്‍ അങ്ങോട്ട് പോയില്ല. അദ്ദേഹത്തിന്റെ വിടപറയല്‍ കണ്ടുനില്‍ക്കാന്‍ ആവില്ല.

ക്രിക്കറ്റിന്റെ ദൈവമാണ് അദ്ദേഹം. അവസാനമത്സരമായിട്ടുകൂടി ഇന്നലെ അദ്ദേഹം എത്ര അനായാസമായാണ് കളിച്ചത്. അത്തരത്തില്‍ കളിക്കാന്‍ സച്ചിനല്ലാതെ മറ്റാര്‍ക്ക് സാധിക്കും.

ഇന്നലത്തെ അദ്ദേഹത്തിന്റെ ഓരോ ഷോട്ടും അതിമനോഹരമായിരുന്നു. സച്ചിന് മാത്രം കഴിയുന്ന ഷോട്ടുകള്‍. ഇനി സച്ചിനില്ലാത്ത ഇന്ത്യന്‍ ടീം ആണെന്ന കാര്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

കുറച്ചുനാളത്തേക്കെങ്കിലും ടീം ഇന്ത്യയുടെ മത്സരം കാണാനുള്ള മാനസികാവസ്ഥ തനിക്കുണ്ടാവില്ലെന്നും ജയറാം പറഞ്ഞു.

Advertisement