എഡിറ്റര്‍
എഡിറ്റര്‍
മറ്റൊരു നടിയും ഇതുപോലെ തന്നെ ആക്രമിക്കപ്പെട്ടിരുന്നു: സിബിമലയില്‍ സെറ്റിലെ ലൈംഗികാതിക്രമം തുറന്ന പറഞ്ഞ് ജയറാം
എഡിറ്റര്‍
Monday 20th February 2017 9:51am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാമേഖലയില്‍ ആദ്യത്തെ സംഭവമല്ലെന്ന് നടന്‍ ജയറാം. സിബി മലയിലിന്റെ സിനിമാ ലൊക്കേഷനില്‍ വെച്ച് ഒരു നടി ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയാമായിരുന്നെന്നും ജയറാം പറയുന്നു. എഡിറ്റേഴ്‌സ് അവറിലായിരുന്നു ജയറാമിന്റെ വെളിപ്പെടുത്തല്‍.

സിബിമലയിലിന്റെ കൂടെ ഒരു സിനിമ ചെയ്യുന്ന കാലത്ത് ഒറ്റപ്പാലത്ത് വെച്ചായിരുന്നു സംഭവം. പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുത്തു രാത്രിയില്‍ മടങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നു പിടിക്കുകയും നടി നിലവിളിച്ചുകൊണ്ട് കാറില്‍ നിന്നും ഇറങ്ങിയോടുകയുമായിരുന്നു.

സംഭവം അറിഞ്ഞ സിബി പോലീസിനോട് പരാതിപ്പെടാന്‍ നടിയോട് ആവശ്യപ്പെട്ടെങ്കിലും വേണ്ട എന്നായിരുന്നു അവരുടെ അഭിപ്രായം. പിറ്റേന്നു തന്നെ ആ ഡ്രൈവറെ പറഞ്ഞുവിടുകയാണ് ഉണ്ടായത്.


Dont Miss നടിക്കെതിരായ ആക്രമണം; പ്രമുഖ നടന് പങ്കുണ്ടെന്ന് സൂചന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരിനും പങ്കെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര 


ഇത്തരം സംഭവങ്ങള്‍ പലയിടത്തും ഉണ്ടാവുന്നുണ്ടെങ്കിലും പലരും തുറന്ന് പറയാന്‍ മടിക്കുകയാണെന്നും ജയറാം പറഞ്ഞു.


Dont Miss നടിയെ ആക്രമിച്ച സംഭവം; സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


എന്നാല്‍ ഈ സംഭവത്തില്‍ നടി അങ്ങനെ കാണിച്ചില്ല. അവര്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയാനും പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു. അങ്ങേയറ്റം അഭിനന്ദനാര്‍ഹമായ കാര്യമാണ് അതെന്നും ജയറാം പറഞ്ഞു.

കടുത്ത ശിക്ഷ തന്നെ ഇത്തരക്കാര്‍ക്ക് നല്‍കണം. സ്ത്രീയുടെ നേരെ ഒരുത്തന്റെയും കൈ പൊങ്ങാത്ത രീതിയിലാകണം ശിക്ഷ. സമൂഹത്തിന്റെ മുന്നിലിട്ടാവണം ശിക്ഷ നടപ്പാക്കേണ്ടതെന്നും ജയറാം പറഞ്ഞു.

Advertisement