ഒരു വ്യാഴവട്ടത്തിന് ശേഷം ജയറാമും കമലും വീണ്ടും ഒന്നിക്കുന്നു. പേരിടാത്ത ഈ ചിത്രത്തില്‍ ഒരു പ്രവാസി മലയാളിയായാണ് ജയറാമെത്തുന്നത്.

വര്‍ഷങ്ങളോളും മരുഭൂമിയില്‍ പണിയെടുത്തശേഷം അജയചന്ദ്രന്‍ നായര്‍ ജന്മനാട്ടിലേക്ക് മടക്കിയെത്തുന്നു. എന്നാല്‍ നാട്ടിലെത്തിയ അജയചന്ദ്രന് സ്വപ്‌നംകണ്ടതുപോലെ ഒരു സുഖകരമായ ജീവിതം നയിക്കാന്‍ കഴിയാതെവരുന്നു. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. സംവൃത സുനിലാണ് നായിക.

Subscribe Us:

ഇന്നസെന്റ്, ജഗതി, സലിംകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് ഒന്നിന് തൊടുപുഴയില്‍ ആരംഭിക്കും.

ജയറാമിന്റെ തിരിച്ചുവരവിന് വഴിവെച്ച ചിത്രമായ ‘വെറുതെ ഒരു ഭാര്യയ്ക്ക്’ തിരക്കഥ ഒരുക്കിയ ഗിരീഷാണ് ഈ ചിത്രത്തിനും തൂലിക ചലിപ്പിക്കുന്നത്. ട്രൂലൈന്‍ പ്രൊഡക്ഷന്‍സിനു വേണ്ടി ഇമ്മാനുവേല്‍ തങ്കച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവല്‍സ്പര്‍ശം, പാവം പാവം രാജകുമാരന്‍ തുടങ്ങിയവ കമലും ജയറാമും ഒന്നിച്ച ചിത്രങ്ങളാണ്.