ഒരു പ്രണയകഥ പറയാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ജയരാജ്. തന്റെ പുതിയ ചിത്രമായ ‘ബ്രൈഡ്’ ലൂടെയാണ് പ്രണയകഥയുമായി ജയരാജ് എത്തുന്നത്. രാജസ്ഥാനി യുവാവുമായി പ്രണയത്തിലാകുന്ന മലയാളി പെണ്‍കുട്ടിയുടെ കഥയാണ് ബ്രൈഡ്.

Ads By Google

കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കോളേജില്‍ നിന്ന് രാജസ്ഥാനിലേക്ക് വിനോദയാത്രയ്ക്ക് പോവുന്നു. അവിടെ വെച്ച് ഒരു രാജസ്ഥാന്‍ യുവാവിനെ പരിചയപ്പെടുന്ന പെണ്‍കുട്ടി അയാളുമായി പ്രണയത്തിലാവുന്നു. പിന്നീട് അയാളെ വിവാഹം കഴിക്കാനായി പെണ്‍കുട്ടി നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം.

പുതുമുഖ താരങ്ങളായ അരുണ്‍ ശങ്കറും പങ്കജയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. ബാബുരാജ്, സബിത, ജയരാജ്, ബിനു, നേഹ രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്്.

തോമസ് തോപ്പില്‍കുടിയുടേതാണ് തിരക്കഥ. സുരേഷ് രാജനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുകയാണ്.