കണ്ണൂര്‍: ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. വ്യക്തിപരമായ ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണം. ഇല്ലെങ്കില്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണു നോട്ടീസ്.

ചാരപ്പണിക്ക് താന്‍ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിലൊരു പങ്ക് ജയരാജനും പറ്റിയിട്ടുണ്ടെന്ന് ബര്‍ലിന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജയരാജന്‍ നോട്ടീസ് നല്‍കിയത്.

തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തിയതിനു ജയരാജനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പ്രതികരിച്ചു.

അച്ചാരം വാങ്ങിയെങ്കില്‍ പങ്ക് ജയരാജനു നല്‍കിയിട്ടുണ്ട്: ബര്‍ലിന്‍