കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ കൈയ്യേറ്റം ചെയ്തു. . സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എയാണ് ഷാജഹാനെ കൈയ്യേറ്റം ചെയ്തത്. ഏഷ്യാനെറ്റിന്റെ ‘പോര്‍ക്കളം’ പരിപാടി കഴിഞ്ഞയുടനെയാണ് ജയരാജന്‍ കൈയ്യേറ്റം ചെയ്തത്. തുടര്‍ന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘കണ്ണൂര്കാരെ മനസ്സിലായോ’ എന്നാണ് പറഞ്ഞത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഭവത്തെ അപലപിക്കുകയും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്ത ുകയും ചെയ്തു . സംഭവത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഏഷ്യാനെറ്റ് അവതാരകനെ കൈയ്യേറ്റം ചെയ്തില്ലെന്നും പ്രകോപിതരെ സമാധിനിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പി.ജയരാജന്‍ പറഞ്ഞു. അവതാരകന്‍ പക്ഷപാതപരപായാണ് പെരുമാറിയതെന്നും ചോദ്യങ്ങള്‍ക്കെല്ലാം സമാധാനപരമായാണ് മറുപടി പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.