Categories

ദാ­റുല്‍­ ഖ­ദ രൂ­പീ­ക­രിച്ച­ത് മു­സ്‌ലിം ലീ­ഗ് സാ­ന്നി­ധ്യ­ത്തില്‍: പി ജ­യ­രാ­ജന്‍

തി­രു­വ­ന­ന്ത­പുരം: പോ­പ്പുലര്‍ ഫ്രണ്ടും മു­സ്‌ലിം ലീഗും ത­മ്മി­ലു­ള്ള ബ­ന്ധം വ്യ­ക്ത­മാ­ക്കു­ന്ന പ­ത്ര­റി­പ്പോര്‍­ട്ടു­കള്‍ സി പി ഐ എം നേ­താ­വ് പി ജ­യ­രാ­ജന്‍ പുറ­ത്ത് വിട്ടു. പോ­പ്പു­ലര്‍ ഫ്ര­ണ്ടിന്റെ മതാ­ധി­ഷ്ഠി­ത കോ­ടതി­യാ­യ ദാ­റുല്‍­ ഖദയുടെ പ്രവര്‍­ത്തനം­ തുടങ്ങി­യത്­ മുസ്‌­ലീം­ ലീ­ഗി­ന്റെ പി­ന്തുണയോ­ടെയാ­ണെന്ന്­ അ­ദ്ദേ­ഹം വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ ആ­രോ­പിച്ചു.

ദാ­റുല്‍­ ഖദ രൂ­പീ­കരണ സമ്മേളനം­ മലപ്പുറത്ത്­ നടന്നപ്പോള്‍­ കുഞ്ഞാ­ലി­ക്കുട്ടി­യുടെ വി­ശ്വ­സ്­തനും­ മലപ്പുറം­ ജി­ല്ലാ­പഞ്ചാ­യത്ത്­ പ്രസി­ഡന്റുമാ­യ അരി­പ്ര മുഹമ്മദ്­ പങ്കെ­ടു­ത്തി­രു­ന്നു. തേജ­സ് ദി­ന­പ­ത്ര­ത്തി­ലെ ഇ­തു സം­ബ­ന്ധി­ച്ച റി­പ്പോര്‍­ട്ട് ജ­യ­രാ­ജന്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്ക് നല്‍കി.­ പോ­പ്പുലര്‍­ഫ്രണ്ടി­ന്റെ മുന്നണി­ സം­ഘടനാ­പ്രവര്‍­ത്തനം­ ആരം­ഭി­ച്ചത് ലീ­ഗ്­ ജനറല്‍­ സെക്രട്ടറി­ കുഞ്ഞാ­ലി­ക്കുട്ടി­യുടെ ആശീ­ര്‍­വാ­ദത്തോ­ടെ­യാ­ണെന്നും അ­ദ്ദേ­ഹം ആ­രോ­പിച്ചു.

ഐസ്­ക്രീം­ കേസി­നെത്തുടര്‍­ന്ന്­ കുഞ്ഞാലി­ക്കുട്ടി­ക്ക്­ സ്വീ­കരണമേര്‍­പ്പെടുത്തി­യപ്പോള്‍­ വളണ്ടി­യര്‍­മാ­രാ­യി­ പ്രവര്‍­ത്തി­ച്ചത്­ എന്‍ ­ഡി­ എഫുകാ­രാ­യി­രുന്നു.­ കുഞ്ഞാ­ലി­ക്കുട്ടി­യുടെ തീ­വ്രവാ­ദനി­ലപാ­ടുകളെക്കുറി­ച്ച്­ സമസ്­തയുടെ സ­ത്യധാര­ വാ­രി­കയില്‍­ ലേഖനം­ വന്നി­രു­ന്നു­. ലീ­ഗ്­ കൂ­ടെയുള്ളതി­നാ­ലാ­ണ്­ പോ­പ്പുലര്‍­ഫ്രണ്ടി­നെക്കുറി­ച്ച്­ കോണ്‍­ഗ്ര­സ് കൂ­ടു­ത­ലൊന്നും പ­റ­യാ­ത്ത­തെന്നും ജ­യ­രാ­ജന്‍ ആ­രോ­പിച്ചു.

One Response to “ദാ­റുല്‍­ ഖ­ദ രൂ­പീ­ക­രിച്ച­ത് മു­സ്‌ലിം ലീ­ഗ് സാ­ന്നി­ധ്യ­ത്തില്‍: പി ജ­യ­രാ­ജന്‍”

  1. asokan

    The relationship of terrorists with IUML although well known has to be the discussion nation wide..the congress ideology and the inherent contradiction as related to this terrorist relationship has to be driven to its borders..
    All democratic and secular minded people have to commit and engage with the situation…..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.